Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coastal Areas

സം​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം; ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത. സം​സ്ഥാ​ന​ത്തെ എ​ല്ലാ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കേ​ര​ള തീ​ര​ത്ത് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര മു​ത​ൽ തി​ങ്ക​ളാ​ഴ്ച ര​ണ്ട​ര വ​രെ 1.0 മു​ത​ൽ 1.5 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ, പ്ര​ത്യേ​കി​ച്ച് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ, വെ​ള്ളം ക​യ​റാ​നും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്.

താ​ഴെ പ​റ​യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്

തി​രു​വ​ന​ന്ത​പു​രം: കാ​പ്പി​ൽ മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ
കൊ​ല്ലം: ആ​ല​പ്പാ​ട് മു​ത​ൽ ഇ​ട​വ വ​രെ
ആ​ല​പ്പു​ഴ: ചെ​ല്ലാ​നം മു​ത​ൽ അ​ഴീ​ക്ക​ൽ ജെ​ട്ടി വ​രെ
എ​റ​ണാ​കു​ളം: മു​ന​മ്പം എ​ഫ്എ​ച്ച് മു​ത​ൽ മ​റു​വ​ക്കാ​ട് വ​രെ
തൃ​ശൂ​ർ: ആ​റ്റു​പു​റം മു​ത​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ വ​രെ
മ​ല​പ്പു​റം: ക​ട​ലു​ണ്ടി ന​ഗ​രം മു​ത​ൽ പാ​ല​പ്പെ​ട്ടി വ​രെ
കോ​ഴി​ക്കോ​ട്: ചോ​മ്പാ​ല എ​ഫ്എ​ച്ച് മു​ത​ൽ രാ​മ​നാ​ട്ടു​ക​ര വ​രെ
ക​ണ്ണൂ​ർ: വ​ള​പ​ട്ട​ണം മു​ത​ൽ ന്യൂ ​മാ​ഹി വ​രെ
കാ​സ​റ​ഗോ​ഡ്: കു​ഞ്ച​ത്തൂ​ർ മു​ത​ൽ കോ​ട്ട​ക്കു​ന്ന് വ​രെ

 

District News

ആ​കാ​ശ​ന​ക്ഷ​ത്ര​ങ്ങ​ൾ മ​ണ്ണി​ൽ പി​റ​ന്ന​തു​പോ​ലെ, തീ​ര​ദേ​ശ​മേ​ഖ​ല ക്രി​സ്മ​സ് വൈ​ബി​ൽ

കൊ​ല്ലം: ആ​കാ​ശ​ന​ക്ഷ​ത്ര​ങ്ങ​ൾ മ​ന്നി​ൽ പി​റ​ന്ന​തു​പോ​ലെ തീ​ര​ദേ​ശ​മേ​ഖ​ല ഒ​ന്നാ​കെ ക്രി​സ്മ​സ് വൈ​ബി​ൽ. മി​ന്നത്തിള​ങ്ങു​ന്ന താ​ര​ക​ങ്ങ​ളും ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ലൈ​റ്റു​ക​ളും കൊ​ണ്ടു തീ​ര​ദേ​ശ​മാ​കെ വ​ർ​ണാ​ഭ​മാ​യി​രി​ക്കു​ന്നു. ആ​കാ​ശ​ത്തു​നി​ന്നും ന​ക്ഷ​ത്ര​ങ്ങ​ൾ​മി​ന്നി​തി​ള​ങ്ങി ഭൂ​മി​യി​ലേ​ക്കു പ​തി​ക്കു​ന്ന പ്ര​തീ​തി. എ​ങ്ങും​മു​ഖ​ങ്ങ​ളി​ൽ സ​ന്തോ​ഷ​ത്തി​ന്‍റെ പൊ​ൻ​വെ​ളി​ച്ചം.


കൊ​ല്ലം വാ​ടി മു​ത​ൽ ത​ങ്ക​ശേ​രി​വ​രെ​യു​ള്ള തീ​ര​ദേ​ശ​മാ​കെ ക​ട​ൽ ഇ​ര​ന്പു​ക​ളെ പോ​ലും നി​ഷ്പ്ര​ഭ​മാ​ക്കി ക്രി​സ്മ​സ് ഗാ​ന​ങ്ങ​ളു​ടെ ശ​ബ്ദ​വീ​ചി​ക​ൾ അ​ല​യ​ടി​ക്കു​ക​യാ​ണ്. ബി​നാ​ലെ പോ​ലും പ​രാ​ജ​യ​പ്പെ​ടു​ന്ന​രീ​തി​യി​ലാ​ണ് അ​ല​ങ്കാ​ര​വേ​ല​ക​ൾ ഇ​വി​ടെ ഉ​യ​ർ​ത്തി​രി​ക്കു​ന്ന​ത്.

ജീ​വ​ൻ​തു​ടി​ക്കു​ന്ന ഉ​ണ്ണീ​ശോ​യും മാ​താ​വും യൗ​സേ​പ്പി​താ​വും ആ​ട്ടി​ട​യ​ൻ​മാ​രും രാ​ജാ​ക്ക​ൻ​മാ​രും പു​ൽ​ക്കൂ​ടു​ക​ളി​ൽ സ്ഥാ​നം പി​ടി​ക്കു​ന്പോ​ൾ അ​റി​യാ​തെ കാ​ഴ്ച​ക്കാ​ര​ന്‍റെ മ​ന​സ് തു​ടി​ക്കും. ഇ​തെ​ല്ലാം ആ​സ്വ​ദി​ക്കാ​നും ആ​റാ​ടാ​നും കൊ​ല്ലം ന​ഗ​ര​മൊ​ന്നാ​കെ ഈ ​മേ​ഖ​ല​യി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

വി​വി​ധ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​ര​ബു​ദ്ധി​യോ​ടെ ആ​ഘോ​ഷ​മൊ​രു​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ലെ യു​വാ​ക്ക​ളു​ടെ ക​ര​വി​രു​തെ​ല്ലാം ഇ​വി​ടെ പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്. പു​ൽ​ക്കൂ​ടു​ക​ൾ വ​ഴി​നീ​ളെ നി​ര​ന്നു ക​ഴി​ഞ്ഞു. എ​ല്ലാ​വ​ർ​ഷ​ത്തെ​പോ​ലെ ഇ​തെ​ല്ലാം കാ​ണാ​ൻ കൊ​ച്ചു​കു​ഞ്ഞു​ങ്ങ​ൾ മു​ത​ൽ വ​യോ​ജ​ന​ങ്ങ​ൾ​വ​രെ രാ​ത്രി​യി​ൽ ഇ​വി​ടെ നി​ര​ക്കു​ന്നു. ക്രി​സ്മ​സ് പാ​ട്ടു​ക​ൾ​ക്കൊ​പ്പം ഡാ​ൻ​സും വി​വി​ധ പ​രി​പാ​ടി​ക​ളും ഇ​വി​ടെ അ​ര​ങ്ങേ​റു​ന്നു. സാ​ന്താ​ക്ലോ​സും മാ​ലാ​ഖ​മാ​രും മ​ണ്ണി​ൽ ഇ​റ​ങ്ങി​യ പ്രീ​തി​യാ​ണ്. ഇ​വി​ടെ​യു​ള്ള ക​ലാ​കാ​ര​ൻ​മാ​ർ മ​ത്സ​രി​ച്ചാ​ണ് പൂ​ൽ​ക്കൂ​ടു​ക​ളും വ​ർ​ണ​ക്കാ​ഴ്ച​ക​ളും ഒ​രു​ക്കു​ന്ന​ത്. ഒ​രു ബി​നാ​ലെ അ​നു​ഭ​വ​മാ​ണ് ഇ​വി​ടെ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത്.

മ​ര​ങ്ങ​ളി​ലെ​ല്ലാം പ​ച്ച​പ്പു​ക​ൾ മാ​റി, ഇ​പ്പോ​ൾ വെ​ട്ടി​തി​ള​ങ്ങു​ന്ന ന​ക്ഷ​ത്ര​ങ്ങ​ളും വ​ർ​ണ​മാ​ല​ക​ളും. ഇ​വി​ടെ ഇ​റ​ങ്ങി​യാ​ൽ സ​മ​യം പോ​കു​ന്ന​തു​പോ​ലും അ​റി​യി​ല്ല. കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ കി​ട​ക്കു​ന്ന വ​ർ​ണ​ക്കാ​ഴ്ച കാ​ണാ​ൻ ആ​ളു​ക​ൾ തി​ങ്ങി കൂ​ടു​ക​യാ​ണ്. പ​ത്തോ​ളം ക്ല​ബു​ക​ളും അ​തി​ലെ യു​വാ​ക്ക​ളു​ടെ പ്ര​യ​ത്ന​വു​മാ​ണ് ഇ​തെ​ല്ലാം.


മ​ത്സ​ര​ബു​ദ്ധി​യോ​ടെ​യെ​ങ്കി​ലും ഒ​രു നാ​ടി​ന്‍റെ ഉ​ത്സ​വ​മാ​യി ക്രി​സ്മ​സ് മാ​റു​ക​യാ​ണ്. ക്രി​സ്മ​സാ​യാ​ൽ ന​ക്ഷ​ത്ര​ത്തി​ൽ തു​ട​ങ്ങു​ന്ന ആ​ഘോ​ഷം ഓ​രോ വീ​ട്ടു​കാ​രും ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. തീ​ര​ദേ​ശം ഒ​രു സു​വി​ശേ​ഷ​സാ​ക്ഷ്യ​മാ​യി മാ​റു​ക​യാ​ണ്.

 

Latest News

Corehub Up